
കൊച്ചി: വനിതാ സംരംഭകര്‍ക്കും സഹസംരംഭകര്‍ക്കുമായി ടൈ വുമണ്‍ കേരള ലോഞ്ച് 2026- 27 സംഘടിപ്പിക്കുന്നു. എംബ്രേസ്, എന്‍ഗേജ്, എംപവര്‍ എന്ന വിഷയത്തില്‍ നടക്കുന്ന ലോഞ്ചില്‍ നെസ്റ്റ് ഡിജിറ്റല്‍ സി ഇ ഒ നസ്നീന്‍ ജഹാംഗീര്‍, വി സ്റ്റാര്‍ ക്രിയേഷന്‍സ് സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപും മുഖ്യപ്രഭാഷണം നടത്തും.
മെയ് 12ന് വൈകിട്ട് മൂന്ന് മണിക്ക് കൊച്ചി എസ് സി എം എസ് കോളജിലാണ് പരിപാടി. 2019 ജനുവരി ഒന്നിന് ശേഷം സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ച വനിതാ സംരംഭകര്‍, 33 ശതമാനമോ അതിലധികമോ ഓഹരിയുള്ള വനിതാ സഹസംരംഭകര്‍ എന്നിവര്‍ക്ക് ലോഞ്ചില്‍ പിച്ചിംഗ് കോംപറ്റീഷനില്‍ പങ്കെടുക്കാവുന്നതാണ്.
പരിപാടിയില്‍ പങ്കെടുക്കാന്‍ https://events.tie.org/TiEWomenlaunch2026 എന്ന ലിങ്കിലോ ടൈ വുമണ്‍ 2026 പിച്ചിങ് കോമ്പറ്റിഷനില്‍ പങ്കെടുക്കാന്‍ https://tiewomen.org/ എന്ന ലിങ്കിലോ അപേക്ഷിക്കാവുന്നതാണ്. ടൈ വുമണില്‍ അപേക്ഷിച്ചവര്‍ക്ക് പിച്ചിംഗ് സെഷനും ലോഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓപ്പണ്‍ മൈക്കും ഉണ്ടാവും.
Photo Courtesy - Google









